കാസര്‍കോട്: കവചം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ആറ് ഇടങ്ങളിലെ സൈറണുകള്‍ ഒരേസമയം മുഴങ്ങും. മുഴക്കം കേട്ടാല്‍ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. സൈറണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായാണ് സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ജില്ലയില്‍ ജി.എസ്.ബി.എസ് കുമ്പള, ജി.എഫ്.യു.പി.എസ് അട്ക്കത്ത് ബയല്‍, ജി.വി.എച്ച്.എസ്.എസ് ചെറുവത്തൂര്‍, സൈക്ലോണ്‍ ഷെല്‍ട്ടര്‍, കുഡ്‌ലു, സൈക്ലോണ്‍ ഷെല്‍ട്ടര്‍, പുല്ലൂര്‍, വെള്ളരിക്കുണ്ട് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് സൈറണ്‍ മുഴങ്ങുക.
ദുരന്തസാധ്യത സംബന്ധിച്ച അറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും എസ്എംഎസിലൂടെയും സന്ദേശങ്ങളായും സൈറണ്‍ വിസിലുകളായും നല്‍കുന്ന സംവിധാനമാണ് കവചം.
