കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ഭായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
നിര്‍ഭയ കേസിനു സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ അപൂര്‍വ്വമായ കേസല്ലെന്നും പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് കോടതി ശിക്ഷ വിധിച്ചത്.