കാസര്‍കോട്: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അസറുദ്ദീനും ശ്രീഹരി എസ് നായരും ഇടം നേടി. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്. ഇരുവരെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.