കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് ഡയമണ്ട് ആഭരണ പ്രദര്‍ശനം ആരംഭിച്ചു. വിശ്വ വജ്ര എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ ഓരോ കാരറ്റ് ഡയമണ്ടിനും ഇടപാടുകാര്‍ക്ക് 8000രൂപ ഡിസ്‌കൗണ്ട് നല്‍കും. ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, അമേരിക്ക, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫൈയ്ഡ് ഡയമണ്ടുകളാണ് പ്രദര്‍ശനത്തിലുള്ളത്. 80000 വിലയില്‍ തുടങ്ങുന്ന മാല, 35000 രൂപമുതലുള്ള വളകള്‍, 8000 രൂപമുതലുള്ള മോതിരങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കുള്ളവയും ആഢംബര പരമ്പരാഗത രീതിയിലുള്ളവയുമായ മോഡലുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതിനു പുറമേ റൂബി ആന്റ് എമറാള്‍ഡ്, ജെംസ്റ്റോണ്‍, സോളിറ്റെര്‍, ടന്‍മാനിയ എന്നിവയുടെ ശേഖരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. 31 വരെയാണ് പ്രദര്‍ശനം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഷറഫ് ഹൊസങ്കടി, നവീണ്‍ കായര്‍ത്തായ, ടികെ റിയാസ് അലി, കെഎം ജസീല, നിയാസ്, മഹിത, എം ആയിഷത്ത്, സന, ആശ സന്ദീപ്, ബ്രാഞ്ച് മേധാവി അഷ്‌റഫ് അലി, മൂസ, മുഹമ്മദ് മുബീന, ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ മജീദ്, ലിക്‌സണ്‍ ഡേവിഡ്, അബ്ദുല്‍ മജീദ് പ്രസംഗിച്ചു.