കാസര്‍കോട്: ഏതാനും ദിവസം മുമ്പു കാണാതായ പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം കണ്ടെത്തി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം കാമുകനായ പതിനേഴുകാരനും കര്‍ണ്ണാടക സ്വദേശിയായ മറ്റൊരു യുവാവിനുമെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെയും കാമുകനെയും ഒന്നിച്ച് കണ്ടെത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി മൊഴിയെടുത്തു. അതിനു ശേഷമാണ് പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക സ്വദേശിയായ ഒരു യുവാവും തന്നെ പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പ്രസ്തുത യുവാവിനെതിരെയും കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ല.
