കാസര്‍കോട്: കെ പി എസ് ടി എ ജില്ലാ സമ്മേളനം ജില്ലാ കൗണ്‍സില്‍ യോഗത്തോടെ ശനിയാഴ്ച രാവിലെ പാലക്കുന്നില്‍ ആരംഭിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ വി വാസുദേവന്‍ നമ്പൂതിരി ആധ്യക്ഷ്യം വഹിക്കും. സംഘടന നേതാക്കള്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് നടക്കുന്ന സര്‍ഗ്ഗലയം മണക്കാല ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരുടെ കലാപരിപാടികളും ഉണ്ടാവും. സമ്മേളനം ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനവും രണ്ടുമണിക്ക് സമാപന സമ്മേളനവും ഉണ്ടാവും. പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും.
