കാസര്‍കോട്: നീലേശ്വരം ചായ്യോത്തു നിന്നും കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം കുണ്ടാരം സ്വദേശിയായ അജീഷ്(33) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കുണ്ടാരം കുഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് അജീഷിനെ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്നു ദിവസം മുമ്പാണ് അജീഷിനെ വീട്ടില്‍ നിന്നും കാണാതായത്. സഹോദരന്‍ രജീഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷം ആരംഭിച്ചു. കുണ്ടാരം സ്വദേശി രവീന്ദ്രന്റെയും രമണിയുടെയും മകനാണ്.