കാസര്‍കോട്: ഗൃഹനാഥനെ വീടിനു സമീപത്തെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കക്കോട്ട് സ്വദേശി കെടി കുമാരന്‍ ( 59 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീടിനു സമീപത്തെ റബര്‍ മരത്തിന്റെ കൊമ്പില്‍ തോര്‍ത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാനസീക വിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരേതരായ രാമന്റെയും മാധവിയുടെയും മകനാണ് ഭാര്യ: കെ ലത. മക്കള്‍: കെ ശ്രീഹരി (പോസ്റ്റുമാന്‍ കുമ്പള ), കെ ശ്രീകല. മരുമകന്‍: ശരത് തോളേനി (ഗള്‍ഫ് ). സഹോദരങ്ങള്‍: കെ.ടി നാരായണന്‍ (കാട്ടിപ്പൊയില്‍), കെടി ഭാസ്‌കരന്‍(കോളംകുളം), രുക്മിണി(ചായ്യോത്ത്), പരേതരായ കെ.ടി കുഞ്ഞിരാമന്‍, കെ.ടി ചന്ദ്രന്‍.