മഞ്ചേശ്വരം: സംതൃപ്ത സിവിൽ സർവ്വീസ് ഉറപ്പാക്കൽ സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ടി കൃഷ്ണൻ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തിരുമാനം നടപ്പിലാക്കണമെന്നും പഴയ പെൻഷൻ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്ക്കരണ കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര സമിതി 22 ന് നടത്തുന്ന സൂചന പണിമുടക്കിൻ്റെ പ്രചരണാർത്ഥം സമര സമിതി നടത്തിയ വാഹന ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ രാമകൃഷ്ണ കടമ്പാർ അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ പത്മനാഭൻ, ഉപലീഡർ സുനിൽകുമാർ കരിച്ചേരി, മാനേജർ സി കെ ബിജുരാജ്, സമരസമിതി നേതാക്കളായ ഇ മനോജ്കുമാർ,വിനയൻ കല്ലത്ത്, ജി സുരേഷ് ബാബു, പി പി പ്രദീപ് കുമാർ,പ്രസാദ് കരുവളം, പി ദിവാകരൻ,കെ പ്രീത, എ വി രാധാകൃഷ്ണൻ, എ ആമിന, ടി എ അജയകുമാർ,കെ വിനോദ് കുമാർ, സി കെ മോഹൻ കുമാർ, കെ രവീന്ദ്രൻ, ഇ ഗോപാലകൃഷ്ണൻ, കെ ടി രമേശൻ, പി വി നിഷ, സുജിത്ത് ഉണ്ണിത്താൻ, കെ വി രാജൻ , ജയൻ നീലേശ്വരം, പി അഭിജിത്ത്,എ കെ ദിനേശ് കുമാർ, അരവിന്ദ് ബി പൈ, കെ സി സുനിൽകുമാർ, കെ ശിശുപാലൻ, എം ബാബു, ഗൗതം രാമചന്ദ്രൻ, എസ് ജി വിപിൻ, റിയാസ് ഹുസൈൻ, സുഷമറാവു, എൻ പ്രവീൺകുമാർ, സുധീഷ്, കെ നയന കുമാരി പ്രസംഗിച്ചു.
