കാസര്‍കോട്: ഉറക്കമെണീറ്റ് വീട്ടിലെ സ്വീകരണ മുറിയില്‍ വന്നിരുന്ന 73 കാരന്‍ അതേ ഇരുപ്പില്‍ ഇരുന്നു മരിച്ചു. കേളുഗുഡ്ഡെ ശാസ്ത്രാകൃപയിലെ ബാലകൃഷ്ണ (73)യാണ് മരിച്ചത്. വീട്ടുകാര്‍ ചായയുമായെത്തിയപ്പോള്‍ നിശ്ചലനായി ഇരുന്ന അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നു പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുഗുണ. മക്കള്‍: പവന്‍ (ടൗണ്‍ ബാങ്ക്), പരേതയായ സ്വാതി.
