കാസര്‍കോട്: പെരിയാട്ടടുക്കം, ചെരുമ്പയില്‍ ദേശീയപാതയുടെ ഇരു ഭാഗങ്ങളിലേക്കും കടക്കുന്നതിന് സഞ്ചാരപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍പേഴ്‌സണ്‍ കെ പ്രസീത ആധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, നാഷണല്‍ ലീഗ് നേതാവ് എം.എ ലത്തീഫ്, സാജിദ് മൗവ്വല്‍, ഗംഗാധരന്‍ തച്ചങ്ങാട്, സിദ്ദിഖ് പള്ളിപ്പുഴ, റൗഫ് ഫൈസി, കെ കെ ആരിഫ്, നൗഷാദ് ബംഗണ, ബി.കെ മുഹമ്മദ്, അസ്ലം ബംഗണ സംസാരിച്ചു. കെ.എം ബഷീര്‍, രാജന്‍ ഊരുമൂപ്പന്‍ എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു.