കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തരവ് വൈകീട്ട് പുറത്തിറങ്ങി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും ഉപാധിയില്‍ പറയുന്നു. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളന്‍ പറ്റുന്ന ഒന്നല്ല. മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദം അംഗീകരിക്കാന്‍ കഴില്ലെന്നും കോടതി അറിയിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)