കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സിബിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. പ്രതികള്‍ക്കെതിരെ ചുമത്തിയ ഐപിസി 201, 148 എന്നീ വകുപ്പുകള്‍ വിചാരണ കോടതി ഒഴിവാക്കിയതും അപ്പീലില്‍ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.
സിപിഎം നേതാക്കളായ നാലുപേരുടെ ശിക്ഷ മരവിപ്പിച്ചതും അപ്പീലില്‍ ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.
