കാസര്‍കോട്: ആദ്യകാല ടാങ്കര്‍ ലോറി ഡ്രൈവര്‍ കുമ്പള പെര്‍വാഡ് ഹൗസില്‍ അബ്ദുള്ള(80) അന്തരിച്ചു. പെര്‍വാഡ് എസ്സാ സ്‌കൂളില്‍ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സാലി, ഇബ്രാഹിം (ഇബ്ബു), മുഹമ്മദ് സലീം, മുഹമ്മദലി, സൈബു, സുബൈദ, പരേതയായ മുംതാസ്.
മരുമക്കള്‍: സൗദ(പെര്‍വാഡ്), സെക്കീന (ബദിയടുക്ക), അസ്മ (അണങ്കൂര്‍), താഹിറ (കാസര്‍കോട്), സൂപ്പി (ബദിയടുക്ക), ഇബ്രാഹിം (മുന്നൂര്‍), പരേതനായ മുഹമ്മദ് പെര്‍വാഡ്. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ ഹസ്സന്‍ ബാഹു, അബൂബക്കര്‍, മൈമൂന. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.