കാസര്‍കോട്: ഭാര്യയെ കുത്തിക്കൊല്ലാനും തടയാനെത്തിയ ഭാര്യാമാതാവിനെയും സഹോദരിയെയും അക്രമിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെര്‍ക്കള, ഇന്ദിരാ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മനോജി(47)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ചെര്‍ക്കളയിലെത്തി അറസ്റ്റു ചെയ്തത്. പുതുക്കൈ, ഭൂദാനത്തെ എ.എം ശാരിക (39)യെയും മാതാവിനെയും സഹോദരിയെയും അക്രമിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താവിനൊപ്പം ചെര്‍ക്കള, ഇന്ദിരാ നഗറിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാത്ത വിരോധത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.