കാസര്‍കോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയില്‍ സ്വകാര്യ ബസില്‍ കാറിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. സ്റ്റോപ്പില്‍ നിന്ന് മുന്നോട്ട് നീങ്ങിയ ഡമാസ് ബസിന്റെ സൈഡില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ടയര്‍ ഊരിത്തെറിച്ചു. കാര്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരുഭാഗം ഗതാഗതം തടസപ്പെട്ടു.