കാഞ്ഞങ്ങാട്: ഫെബ്രുവരി 13മുതല്‍ 15 വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ നിര്‍വ്വഹിച്ചു. എ.കെ എസ്.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗം സാദത്ത് ഷമീല്‍ എന്‍ ആണ് എംബ്ലം ഡിസൈന്‍ ചെയ്തത്. ചടങ്ങില്‍ യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കൃഷ്ണന്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെവി കൃഷ്ണന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സുനില്‍കുമാര്‍, മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയരാമ ബല്ലകൂടല്, എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് എംസി അജിത്ത്, ജോ.കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ഇ മനോജ് കുമാര്‍ കെ.ജി.ഒ.എഫ് നേതാവ് ഡോ. മുഹമ്മദ് ആസിഫ്, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി വിനയന് കല്ലത്ത്,
പ്രസിഡണ്ട് എംടി രാജീവന്, ട്രഷറര്‍ സുനില്‍കുമാര്‍ കരിച്ചേരി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ
എകെ സുപ്രഭ, എ സജയന്, ടിഎ അജയകുമാര്‍, രാജേഷ് ഓള്നടിയന്, മീഡിയ കണ്‍വീനര്‍ രാജഗോപാലന്‍ പി.കെ വിനോദ് കുമാര്‍ പ്രസംഗിച്ചു.