കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്. ”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ ഈ വ്യക്തി ചടങ്ങുകള്‍ക്കു തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വ്വം എത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നാണ്’ ഹണി റോസിന്റെ പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റിനു താഴെയാണ് അപമാനകരമായ കമന്റുകള്‍ വരുന്നത്. ഇതു മനസ്സിലായ ഉടനെയാണ് ഹണിറോസ് പൊലീസില്‍ പരാതി നല്‍കിയത്.
ഹണിറോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേര്‍ക്കെതിരെ കേസ്
കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്.
”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ ഈ വ്യക്തി ചടങ്ങുകള്‍ക്കു തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വ്വം എത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നാണ്’ ഹണി റോസിന്റെ പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റിനു താഴെയാണ് അപമാനകരമായ കമന്റുകള്‍ വരുന്നത്. ഇതു മനസ്സിലായ ഉടനെയാണ് ഹണിറോസ് പൊലീസില്‍ പരാതി നല്‍കിയത്.
RELATED NEWS
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ശനിയാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം
ബൈക്കപകടം; പരിക്കേറ്റ കുറ്റിക്കോല്‍ പഞ്ചായത്ത് ക്ലര്‍ക്ക് മരിച്ചു
പരപ്പ ക്ലായിക്കോട്ടെ അത്തിക്കല്‍ കൃഷ്ണന് മണിയാണി അന്തരിച്ചു
ഗാന്ധിജിയുടെ ആശയങ്ങള്‍ കാലാതീതം: കെ.നീലകണ്ഠന് എം.എല്‍.എ
തട്ടുകടകളിലും ഹോട്ടലുകളിലും പരക്കെ റെയ്ഡ്; 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ പിടികൂടി, കാസര്‍കോട് ജില്ലയില്‍ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
യോഗാധ്യാപകന് കുളത്തില്‍ വീണു മരിച്ച നിലയില്‍
റാഗിംഗിന് ‘നോ’ പറഞ്ഞ് വിദ്യാർത്ഥികൾ ;ദേശീയ വേദി ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി
പനയാല്‍ നെല്ലിയടുക്കത്തെ ഡി.നാരായണ അന്തരിച്ചു