മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തെരുവത്തെ ടിഎ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: തെരുവത്തെ ടിഎ ഇബ്രാഹിം എന്ന ഹോട്ടല്‍ ഉമ്പുച്ച (86) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. തെരുവത്തെ സാമൂഹ്യ-കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവവുമായിരുന്നു. ഒരു കാലത്ത് തെരുവത്തെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു. നേരത്തേ സ്റ്റേഷനറി കട നടത്തി. തെരുവത്ത് മില ഹോട്ടല്‍ നടത്തിയ ഉമ്പുച്ച പിന്നീട് ഗാര്‍ഡന്‍ ഹോട്ടല്‍ വ്യാപാരിയായി. കപ്പലിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കള്‍: സുല്‍ഫിക്കര്‍, സറീന, ഫൗസിയ, സൗഫാന, സജ്ദാസ്. മരുമക്കള്‍: സൈനുദ്ദീന്‍, ഉസ്മാന്‍, ഹാശിം, അന്‍വര്‍. സഹോദരങ്ങള്‍: മഹ്‌മൂദ്, പരേതരായ അബ്ദുല്ല, ഫാത്വിമ. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page