കാസര്‍കോട്: തൃക്കരിപ്പൂരിലെ വയലോടി രാജന്‍(തെക്കെ മാണിയാട്ടെ ടി.രാജന്‍-59) കുഴഞ്ഞുവീണുമരിച്ചു. ബുധനാഴ്ച രാത്രി വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെമ്മനാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.ഒ.എ ആയിരുന്നു. ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ ഡിവിഷന്‍ സംവരണ സീറ്റില്‍ മത്സരിച്ചിരുന്നു. ഉശിരന്‍ മത്സരത്തിനൊടുവില്‍ നിസ്സാരവോട്ടുകള്‍ക്കാണ് എതിരാളിയോട് രാജന്‍ പരാജയപ്പെട്ടത്. സാധാരണക്കാര്‍ അടക്കമുളള വിവിധമേഖലകളിലുള്ളവരുമായി നല്ല അടുപ്പമുണ്ടായിരുന്ന രാജന്‍ നല്ലൊരു ഗായകനും, നാടകനടനും, മൈക്ക് അനൗണ്‍സറുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച നടക്കും. ഭാര്യ: സിന്ധു (ചെറുവത്തൂര്‍ ഗവ. വെല്‍ഫേര്‍ യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക). മക്കള്‍: ഉണ്ണിമായ, മാളവിക. സഹോദരങ്ങള്‍: മാലതി (അംഗന്‍വാടി ടീച്ചര്‍ ആനിക്കാടി) ശാന്ത, ശോഭ, ഉഷ.
