കുമ്പളെ: ബി.ജെ.പി നോര്‍ത്ത് സോണ്‍ പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ വീട്ടില്‍ ഒരു മുന്നറിയിപ്പും കൂടാതെ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ബി.ജെ.പി കുമ്പളെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റായി ഉദ്ഘാടനം ചെയ്തു. കുമ്പള സൗത്ത് സോണ്‍ പ്രസിഡന്റ് സുജിത് കുമാര്‍ റായി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വി.രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കോളാര്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍കുമാര്‍, വസന്ത് കുമാര്‍ മയ്യ, വൈസ് പ്രസിഡന്റ് പ്രേമലത എസ്, സെക്രട്ടറി കെ. സുധാകര്‍ കാമത്ത്, തുടങ്ങിയവരും പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. അവിനാഷ് കാരന്ത് സ്വാഗതവും കുമ്പള ഗ്രാമപഞ്ചായത്തംഗം കെ മോഹന്‍ ബമ്പ്രാണ നന്ദിയും പറഞ്ഞു.
