ശബരിമല: മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൂജകള്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് രാവിലെ 6.30ന് നട അടക്കും.
മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വെര്‍ച്വല്‍ക്യു ബുക്കിംഗ് പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ജനുവരി 11 വരെ പ്രതിദിനം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം. 12 മുതല്‍ 14 വരെ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല.
