കാസര്‍കോട്: പുതുവല്‍സരാഘോഷത്തിന് വില്‍പന നടത്താന്‍ ഓട്ടോയില്‍ കടത്തിയ 17.280 ലിറ്റര്‍ കര്‍ണാടക നിര്‍മിത എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി(44) പിടിയിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുളിയാര്‍ ശിവപുരത്തു വച്ച് കാസര്‍കോട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളിയും സംഘവും വാഹന പരിശോധന നടത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഓട്ടോ പരിശോധിച്ചപ്പോഴാണ് മദ്യക്കടത്ത് വ്യക്തമായത്. 180 മില്ലീ ലിറ്ററിന്റെ 96 ടെട്രാപാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം ഓട്ടോയില്‍ കണ്ടെത്തി. തുടര്‍നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിസാധനങ്ങളെയും ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റിവ് ഓഫീസര്‍മാരായ നൗഷാദ് കെ, അജീഷ്. സി, സിഇഒ മാരായ സതീശന്‍, മഞ്ജുനാഥന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.