കാസര്‍കോട്: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച റിട്ട. എസ്‌ഐ കാഞ്ഞങ്ങാട്, കാരാട്ടുവയലിലെ കെ. ബാലകൃഷ്ണന്‍ (76) അന്തരിച്ചു. ഭാര്യ: പരേതയായ എം.വി ബാലാമണി. മക്കള്‍: കെ. പ്രശാന്ത്, കെ. അരവിന്ദ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ലെജിന, ദീപ്തി (ഇരുവരും അധ്യാപികമാര്‍). സഹോദരങ്ങള്‍: കെ. കുഞ്ഞാണി, കെ ചന്തുഞ്ഞി, പരേതരായ കെ. കമ്മാരന്‍, കെ. ചിരിക്കുഞ്ഞി.
