കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലെ ആദ്യകാല പ്രസിഡന്റുമായിരുന്ന പി ടി ഭാസ്ക്കര പണിക്കർ അനുസ്മരണം ചൊവ്വാഴ്ച നടക്കും. പി ടി ഭാസ്ക്കര പണിക്കര്‍ ഫൗണ്ടേഷന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി. മൂന്ന് മണിക്ക് കാസര്‍കോട് മുന്‍ സിപ്പല്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. സിപി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന അസി. സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ഇ പി രാജഗോപാലന്‍, നാരായണന്‍ പേരിയ, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ പി സുരേഷ് രാജ്.. സംഘാടക സമിതി കണ്‍വീനര്‍ സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു , ജില്ലാ അസി. സെക്രട്ടറി വി രാജന്‍ പ്രസംഗിക്കും.
