ആദൂര്‍: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ കൊടിമര-മുടിമര ഘോഷയാത്ര വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ക്ഷേത്ര സ്ഥാനികരും ആദൂര്‍ ഗുത്തു തറവാട്ട് അംഗങ്ങളും നേതൃത്വം നല്‍കി. ശ്രീ പുന്നക്കാല്‍ ഭഗവതി അമ്മയുടെയും ശ്രീ ഉചൂളിക്കടവത്ത് ഭഗവതി അമ്മയുടെയും ശ്രീ ആയിറ്റി ഭഗവതി അമ്മയുടെയും തിരുമുടിക്കുള്ള മുടിമരവും ഉത്സവദിവസം ക്ഷേത്രത്തില്‍ കൊടിയുയര്‍ത്താനുള്ള കൊടിമരവും ആണ് ആദൂര്‍ ശ്രീ ഗുത്തു തറവാട്ടില്‍ നിന്നും മുറിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി ചുമന്ന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. ജനുവരി ആറാം തീയതി കൂവം അളക്കല്‍ ചടങ്ങു നടക്കും. ജനുവരി 19 മുതല്‍ 24 വരെ പെരുങ്കളിയാട്ടം ആഘോഷിക്കും.
