കാസര്‍കോട്: നീലേശ്വരം സെന്റ് ആന്‍സ് കോണ്‍വെന്റ് സഭാംഗവും സെന്റ് ആന്‍സ് എയുപി സ്‌കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന സിസ്റ്റര്‍.അനന്‍സിയാത്ത ഫെര്‍ണാണ്ടസ്(89) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് നീലേശ്വരം സെമിത്തേരിയില്‍ നടക്കും. ഉത്തരേന്ത്യയിലെ, ബറൂച്ച്, ജാം നഗര്‍, തെലഗോണ്‍, മിത്താപ്പൂര്‍, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലും, ആന്ധ്രാപ്രദേശിലെ വിജയവാഡയിലും, കേരളത്തില്‍ നെയ്യാറ്റിന്‍കര, കൊല്ലം, എറണാകുളം, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, സുപ്പീരിയര്‍, ഹെഡ്മിസ്ട്രസ്, അധ്യാപിക എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം രൂപതയിലെ ചവറ തലമുകില്‍ വടക്കേറ്റത്ത് വടക്കതില്‍ പരേതരായ ജോര്‍ജ് ഫെര്‍ണാന്റസിന്റെയും മേരി ജോര്‍ജിന്റെയും മകളാണ്. സഹോദരങ്ങള്‍: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് മാത്യു, (കൊല്ലം രൂപത) റോസ്‌റിച്ച് ,പരേതനായ ജോര്‍ജ് ജോസഫ്.
