കാസര്‍കോട്: മദ്യലഹരിയിലാണെന്നു പറയുന്നു യുവാവ് വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍, തുരുത്തി, കാവുംചിറയിലെ തലക്കാട്ട് ഹൗസില്‍ സാമുവലിന്റെ മകന്‍ എസ് മുരുകന്‍ (41)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവത്തില്‍ മുരുകന്റെ പിതൃസഹോദരന്റെ മകന്‍ യു. ഗോവിന്ദന്റെ പരാതി പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.
