കാസര്‍കോട്: പുതുവല്‍സരാഘോഷത്തിന് സ്‌കൂട്ടിയില്‍ കടത്താന്‍ ശ്രമിച്ച 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെര്‍ക്കള സ്വദേശി മോഹനന്‍(44) അറസ്റ്റിലായി. ക്രിസ്മസിന് തലേദിവസം കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷും സംഘവും ചെര്‍ക്കള ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 180 മില്ലീ ലിറ്ററിന്റെ 144 ടെട്രാ പാക്കറ്റ് മദ്യമാണ് ഇയാളുടെ വാഹനത്തില്‍ കണ്ടെത്തിയത്. പുതുവല്‍സരാഘോഷത്തിന് വില്‍ക്കാന്‍ എത്തിച്ച മദ്യമാണ് എക്‌സൈസ് പിടികൂടിയത്. മുന്‍ അബ്കാരി കേസിലെ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റ്റ്റീവ് ഓഫീസര്‍ കെ നൗഷാദ്, സിഇഒ മാരായ മഞ്ജുനാഥന്‍, അതുല്‍, രാജേഷ്, ധന്യ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു