കാസര്‍കോട്: പ്രഗത്ഭ മതപണ്ഡിതനും മത- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുന്‍ പ്രസിഡന്റുമായ സെന്റര്‍ ചിത്താരിയിലെ സി.എച്ച് അഹമ്മദ് അഷ്‌റഫ് മൗലവി (80) അന്തരിച്ചു. സെന്റര്‍ ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിഡന്റ്, ക്രസന്റ് സ്‌കൂള്‍ കമ്മിറ്റി ഭാരവാഹി, യതീംഖാന ഭരണസമിതി അംഗം തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിരുന്നു. പാറപ്പള്ളിയിലെ വനിതാ യതീം ഖാനയുടെ സ്ഥാപിച്ചതു മൗലവിയായിരുന്നു. ശംസുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും ആദ്യകാല യുഎഇ പര്യടന വേളകളില്‍ അവയുടെ ചുക്കാന്‍ പിടിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. ഖബറടക്കം ബുധനാഴ്ച വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ ചിത്താരിയിലെ മുഹയ്കീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
പരേതരായ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാരുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: റഹിമ, ബുഷറ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (കല്ലൂരാവി), ലത്തീഫ് (ഉപ്പള). സഹോദരങ്ങള്‍: ഷാഫി അബ്ദുള്ള, മാഹിന്‍, കുഞ്ഞാമിന, ദൈനബി, ദോഹറ, അസ്മ.