കാസര്‍കോട്: ആരിക്കാടി കുന്നില്‍ സ്വദേശി ഹമീദി(31)നെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. ആരിക്കാടി കുന്നിലെ ഫൈസല്‍(29), അബ്ദുല്‍ നിസാര്‍(23) എന്നിവരെയാണ് കുമ്പള എസ്ഐ കെ ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഹമീദിന് നേരെ അക്രമമുണ്ടായത്. പരാതിക്കാരനെ തടഞ്ഞു നിര്‍ത്തിയ ഒന്നാംപ്രതി ചുറ്റിക കൊണ്ട് പുറത്തടിച്ചും, രണ്ടാംപ്രതി ഇരുമ്പ് വടികൊണ്ട് വയറ്റിലും തലയിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് കുമ്പള പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് വില്പന ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് സംഘം ആക്രമിച്ചതെന്ന് ഹമീദിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
