കാസര്‍കോട്: വയോധികനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് സ്വദേശി ചൂരിക്കാട്ട് ഹൗസില്‍ ഇ മുളീധരന്‍ നായര്‍(64) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടില്‍ പൊതുദര്‍ശനത്തില്‍ വയ്ക്കും. തുടര്‍ന്ന് ചൂരിപ്പാറ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: സി ശാന്തി. മക്കള്‍: ശ്യാംദാസ്, ശ്യാമിനി. മരുമക്കള്‍: എം ശരണ്യ, എസ് സതീഷ്. സഹോദരങ്ങള്‍: സാവിത്രി, നിര്‍മ്മല, കമലാക്ഷി, ദേവകി.
