കാസര്‍കോട്: ആരിക്കാടി കുന്നില്‍ യുവാവിനെ വധിക്കാന്‍ ശ്രമം. ആരിക്കാടി കുന്നിലെ ഹമീദി(31)നെയാണ് രണ്ടംഗസംഘം ഇരുമ്പ് കൊണ്ട് കുത്തുകയും ഹാമര്‍ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പരിക്കേറ്റ ഹമീദിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആരിക്കാടികുന്നില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ ആരിക്കാടി കുന്നിലെ ഫൈസല്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. മയക്കുമരുന്ന് വില്‍പന ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് സംഘം ആക്രമിച്ചതെന്ന് ഹമീദിന്റെ പരാതിയില്‍ പറയുന്നു.
