കാസര്‍കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികളെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. യോഗം സംസ്ഥാന പ്രസിഡണ്ട് സിപിഐ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പാക്യാര, അബ്ദുല്‍ ജബ്ബാര്‍, ജനറല്‍ സെക്രട്ടറി മുനീര്‍ എ.എ.ച്ച്, ഖാദര്‍ അറഫ പ്രസംഗിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കണമെന്നും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന സര്‍വീസ് റോഡിലെ മതില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: സവാദ് സി(ജില്ലാപ്രസിഡന്റ്), എ ഇഖ്ബാല്‍ ഹൊസങ്കടി, പി. ലിയാഖത്തിലി(വൈസ് പ്രസിഡന്റുമാര്‍), ഖാദര്‍ അറഫ(ജനറല്‍ സെക്രട്ടറി), യു.ശരീഫ് പടന്ന(സെക്രട്ടറിമാര്‍), അന്‍സാര്‍ പി, സിദ്ധീഖ് പെര്‍ള, മുനീര്‍ എഎച്ച്, ആസിഫ് ടിഐ(ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), മുഹമ്മദ് പാക്യാര(ട്രഷറര്‍). കമറുല്‍ ഹസീന, സഫ്ര ഷംസു, റൈഹാനത്ത് അബ്ദുള്ള, മൂസ ഇകെ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.