നാഗർകോവിൽ: അഞ്ചുഗ്രാമത്തിനു സമീപം യുവതിയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം ബാഗുകളിലാക്കി. ഇവ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ, ഇറച്ചിവെട്ടുകാരനായ ഭർത്താവ് അറസ്റ്റിൽ. തിരുനെൽവേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയസത്യ (30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാരിമുത്തു(35) ആണ് അറസ്റ്റിലായത്. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന. സംശയത്തിന്റെ പേരിലാണ് കൊലപാതകം നട ത്തിയതെന്നാണ് പൊലീസ് നിഗമനം. തൂത്തുക്കുടിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട മരിയ സത്യ. ചെന്നൈയിൽ കോൾ ടാക്സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ട് ജോ ലിയാണ് ചെയ്യുന്നത്. അഞ്ചുഗ്രാമം പാൽകുളത്തെ വാടകവീട്ടിൽ കഴിഞ്ഞ ബുധനാ ഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്യാവശ്യമുണ്ടെന്ന് അറിയിച്ച് ഭാര്യയെ മാരിമുത്തു തൂത്തുക്കുടിയിൽനിന്നു വിളിച്ചു വരുത്തുകയായിരുന്നു. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിൽ വച്ചു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പൊലീസ് പിടിയിലാവുന്നത്. മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
