പന്ത്രണ്ട് വര്‍ഷത്തോടെ കൂടെ താമസിച്ച ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് ഭാര്യയെ യുവാവ് മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കിയത്. ബിഹാറി സ്വദേശിനിയും മൂന്ന് കുട്ടികളുടെ മാതാവുമാണ് സഹര്‍ഷ എന്ന യുവതി. സഹര്‍ഷയുടെയും ആദ്യഭര്‍ത്താവിന്റെതും പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വര്‍ഷം 12 കഴിഞ്ഞു. ഇതിനിടെ മൂന്ന് കുട്ടികളും ജനിച്ചു. എന്നാല്‍, അടുത്ത കാലത്ത് സഹര്‍ഷ രണ്ട് കുട്ടികളുടെ അച്ഛനായ മറ്റൊരാളുമായി പ്രണയത്തിലായി. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇരുവരുടെയും വിവാഹം നടത്തികൊടുക്കാന്‍ സഹര്‍ഷയുടെ ആദ്യ ഭര്‍ത്താവ് തയ്യാറായെന്ന് മാത്രമല്ല, സഹര്‍ഷയുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്താന്‍ തയ്യാറായ അദ്ദേഹം മുന്നില്‍ നിന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വധൂവരന്മാര്‍ കൈകാര്യം ചെയ്യണമെന്നും താന്‍ ഇടപെടില്ലെന്നും ആദ്യ ഭര്‍ത്താവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സീമന്തരേഖയില്‍ യുവാവ് കുങ്കുമം
ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം.
