ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിയുടെ രണ്ടു പ്രമുഖ നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നു. നേതാക്കളായ ബെല്‍ബിര്‍സിംഗ്, സുഖ്ബാര്‍ ദലാല്‍ എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ, ജന. സെക്രട്ടറി അഷീഷ് സൂദ്, കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഇവരെ ബി ജെ പിയിലേക്കു സ്വീകരിച്ചു. ബല്‍ബീര്‍ സിംഗ് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ആറുതവണ അംഗമായിരുന്നു. ഡല്‍ഹി സ്‌കൂളുകളില്‍ സിക്കു ഭാഷാധ്യാപകരെ നിയമിക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ സക്‌സേന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും എ പിയുടെ സംസ്ഥാന സര്‍ക്കാര്‍ സിക്ക് അധ്യാപകരെ ഗവ. സ്‌കൂളുകളില്‍ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിംഗ് എ എ പി വിട്ടത്. അതിനിടെ 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
