മുള്ളേരിയ: മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മുള്ളേരിയ ട്രേഡ് ഫെസ്റ്റിവല്‍ സീസന്‍ -2, 21ന് ആരംഭിക്കും. 27 വരെ നീണ്ടു നില്‍ക്കും. ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
മുള്ളേരിയ ടൗണിലെ വീരേന്ദ്ര നഗറില്‍, ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ 4 മണിമുതല്‍ 10 മണി വരെ വിപുലമായ പരിപാടികളോടുകൂടിയാണ് വ്യാപാരാഘോഷം. സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, മികച്ച കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സ്റ്റേജ്‌ഷോ, രുചികരമായ ഭക്ഷണ സ്റ്റാളുകള്‍, വിവിധ ഷോപ്പിംഗ് സ്റ്റാളുകള്‍, കാര്‍ഷിക യന്ത്രമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള വിനോദ പാര്‍ക്കുകള്‍ എന്നിവ ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും. മേളയില്‍ ജനപ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതാണ്.
