കാസര്‍കോട്: മഞ്ചേശ്വരം, വാമഞ്ചൂര്‍, ചെക്ക്‌പോസ്റ്റിനു സമീപത്തെ ഹോട്ടല്‍ ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, ബഹ്‌റി, ആസിയാബാദിലെ ഇബ്രീസിന്റെ മകന്‍ നൂറാലി (21)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നുവെന്നു സഹ തൊഴിലാളികള്‍ പൊലീസിനു മൊഴി നല്‍കി.
രാത്രി 12 മണിയോടെ ഇവര്‍ എത്തിയപ്പോള്‍ താമസിക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നൂറാലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
