ജയ്പൂര്‍: രാജസ്ഥാന്‍ ജയ്പൂരില്‍ വെള്ളിയാഴ്ച രാവിലെ സി എന്‍ ജി ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.
പൊള്ളലേറ്റ 41 പേരില്‍ 28 പേര്‍ ഗുരുതര നിലയിലാണ്. തീപിടുത്തത്തെത്തുടര്‍ന്നു അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കു പിന്നാലെ ഓടിയിരുന്ന വാഹനങ്ങള്‍ പെട്ടെന്നു നിറുത്തിയതിനെത്തുടര്‍ന്നു കൂട്ടിയിടിച്ചു. തീപിടുത്തത്തില്‍ 300 മീറ്ററോളം ദൂരത്തിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തി നിശിച്ചതായാണ് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിലും തീപടര്‍ന്നതായി പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ദജന്‍ലാല്‍ ശര്‍മ്മ സന്ദര്‍ശിച്ചു.

