കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു.
വളപട്ടണം, മന്ന, മുത്തപ്പന് കാവിനടുത്ത അതുല്‍ (22)ആണ് മരിച്ചത്. കമല നെഹ്റു സ്കൂള്‍ ജീവനക്കാരനാണ്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കൊറ്റാളിയിലെ പുതിയതെരുവില്‍ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ട്രാന്സ്ഫോര്മറിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അതുല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കമല നെഹ്റു സ്കൂള്‍ മാനേജര്‍ രമേശന്- ഷീബ ദമ്പതികളുടെ ഏക മകനാണ്.
