കാസര്‍കോട്: ഭര്‍ത്താവ് മരിച്ച് ഇരുപത്തിയേഴാം നാള്‍ ഭാര്യ മരണപ്പെട്ടു. ഉദുമ കണ്ണികുളങ്ങര ശ്രീപ്രഭയില്‍ പ്രസീത(67) ആണ് മരിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ മാസം 22 നാണ് ഭര്‍ത്താവ് കാവില്‍ ബാലകൃഷ്ണന്‍ മരിച്ചത്. മുന്‍ കാല അധ്യാപകനും പ്രവാസിയുമായിരുന്നു ബാലകൃഷ്ണന്‍. മക്കള്‍: അര്‍ജ്ജുന്‍ കാവില്‍ (ഖത്തര്‍), ധന്യ ബി (ഡെപ്യൂട്ടി മാനേജര്‍, കെഎല്‍ഡിബി കുളത്തുപ്പുഴ). മരുമക്കള്‍: സൂര്യ കെ (എസ് എന്‍ കോളേജ് പയ്യന്നൂര്‍), ഗണേശന്‍ (മാനേജര്‍, കാനറ ബാങ്ക് ബംഗളൂരു).
