കോട്ടയം: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള വേദന രഹിത സാധാരണ പ്രസവം ഇനി പാലയിലെ ജനറല്‍ ആശുപത്രിയിലും. വേദന രഹിതമായി പ്രസവിക്കുന്നതിന് എന്റോനോക്‌സ് വാതകമാണ് ഉപയോഗിക്കുന്നത്. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗര്‍ഭിണിയുടെ കൂടെ ഒരാള്‍ക്ക് നില്‍ക്കാനുള്ള സാഹചര്യവും സജ്ജമാക്കും. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റ് സേവനവും ഉറപ്പാക്കും. പ്രസവാനന്തര സേവനവും ഇവിടെ സൗജന്യമാണ്. മാതൃയാനം, മുസ്‌കാന്‍, ലക്ഷ്യ, ശലഭം എന്നീ പദ്ധതികളും ആശുപത്രിയില്‍ നടപ്പിലാക്കിവരുന്നതായി സൂപ്രണ്ട് ഡോ. അഭിലാഷ് അറിയിച്ചു. കോട്ടയം ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പുത്തന്‍ സൗകര്യം ഒരുക്കുന്നത്.