നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ നീലേശ്വരത്തെ ഇ.ബാലന്‍ നമ്പ്യാര്‍ മത്സരിച്ച മൂന്നിനങ്ങളിലും രണ്ടാം സ്ഥാനം നേടി. 75 -80 പ്രായക്കാരുടെ കാറ്റഗറിയിലായിരുന്നു മത്സരിച്ചത്. (5000 മീറ്റര്‍ നടത്തം 200 മീറ്റര്‍ ഓട്ടം 100 മീറ്റര്‍ ഓട്ടം)എന്നിവയിലാണ് മത്സരിച്ചത്. ബാംഗ്ലൂരില്‍ നടക്കാനിരിക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹത ഇദ്ദേഹം നേടിയിട്ടുണ്ട്.