കാസര്‍കോട്: കോഴിക്കോട് നിന്ന് മലബാറിലെ വടക്കോട്ടുള്ള രാത്രികാല യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം. ഷൊര്‍ണൂര്‍ കോഴിക്കോട് പാസഞ്ചര്‍ മെമു സര്‍വീസ് ആക്കി മഞ്ചേശ്വരം വരെ നീട്ടുകയോ അല്ലെങ്കില്‍, ആലപ്പുഴ കണ്ണൂര്‍ ഇന്റര്‍സിറ്റി മഞ്ചേശ്വരം വരെ നീട്ടുകയോ ചെയ്ത് രാത്രി യാത്രാ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. ദിലീപ് മേടയില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന പാസാക്കി. ജനുവരി മാസത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ വൈകിട്ട് ധര്‍ണാ സമരം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് സന്ദര്‍ശനത്തിന് എത്തുന്ന റെയില്‍വേ ചുമതലയുള്ള മന്ത്രി അബ്ദുറഹ്‌മാന് രാത്രികാലത്ത് വടക്കന്‍ മലബാറിലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് മാനുവല്‍ കുറിച്ചിത്താനം അധ്യക്ഷത വഹിച്ചു. കൂക്കള്‍ ബാലകൃഷ്ണന്‍, ദിലീപ് മേടയില്‍, സതീഷ്,
ടി അബ്ദുസമദ്, അബ്ദുല്‍ റസാഖ്, അബ്ദുള്‍ കയ്യും സംസാരിച്ചു. സികെ നാസര്‍ സ്വാഗതവും അഹമ്മദ് കിര്‍മാണി നന്ദിയും പറഞ്ഞു.
