ഭക്തജനത്തിരക്കിനിടെ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടര്‍ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് പെട്ടെന്ന് തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കൊപ്രാക്കളത്തിലെ ഷെഡിനും തീ പിടിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page