കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.950 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഉദുമ, പാക്യാര കുന്നില്‍ ഹൗസിലെ കെ സര്‍ഫാസി(29)നെയാണ് ബേക്കല്‍ എസ് ഐ എം സതീശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ആറാട്ട് കടവ്- പാലക്കുന്ന് റോഡില്‍ കണ്ണങ്കുളം റേഷന്‍ ഷോപ്പിനു സമീപത്തു വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ പാലക്കുന്ന് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
