ഭര്‍ത്യമാതാവുമായി തര്‍ക്കത്തെ തുടര്‍ന്ന് ഒരു വയസ്സുള്ള മകനെ യുവതി വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്ര ഷഹാപൂര്‍ താലൂക്കിലെ വസിന്ദിനടുത്തുള്ള കസാനെ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പിന്നീട് യുവതിയെ അറസ്റ്റ് ചെയ്തുവെന്ന് പദ്ഗ പൊലീസ് പറഞ്ഞു.
2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാത്രി കുട്ടിയെ വീടിന്റെ ഒന്നാം നിലയിലുള്ള വാട്ടര്‍ ടാങ്കില്‍ ഇട്ട് മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പദ്ഗ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ കസ്റ്റഡിയിലെടുത്ത് കൊലപാതകത്തിനു കേസെടുത്തുവെന്നു പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാല കുംഭാര്‍ പറഞ്ഞു.
