തിരുവനന്തപുരം: പൂ പറിക്കാന്‍ പോയ സ്ത്രീയെ കൊലപ്പെടുത്തി കമ്മല്‍ പറിച്ചെടുത്തു. പോത്തന്‍കോട്, കൊയ്ത്തൂര്‍കോണത്തെ മണികണ്ഠഭവനില്‍ തങ്കമണി (65)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് തങ്കമണിയുടെ മൃതദേഹം കാണപ്പെട്ടത്. ബ്ലൗസ് കീറിയ നിലയിലും ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് കാണപ്പെട്ടത്. മുഖത്ത് മുറിവേറ്റ പാടുകളുമുണ്ട്. മൃതദേഹത്തിനു സമീപത്ത് ചെമ്പരത്തി പൂക്കള്‍ വീണു കിടക്കുന്ന നിലയിലും കാണപ്പെട്ടു. പൂ പറിക്കാന്‍ പോയ തങ്കമണിയെ ആക്രമിച്ച് കൊലപ്പെടുത്തി കാതിലെ കമ്മല്‍ പറിച്ചെടുത്തതാണെന്നാണ് പൊലീസിന്റെ സംശയം. സഹോദരിയാണ് തങ്കമണിയെ മരിച്ചു കിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ് മംഗലപുരം പൊലീസും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
