കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഓമനയ്‌ക്കെതിരെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസെടുത്തത്. ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി ഇപ്പോഴും അതീവ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കാഞ്ഞങ്ങാട് ഡിവൈഎസ്.പി ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം കണക്കിലെടുത്ത് പൊലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
